വിനോദയാത്രക്കെത്തിയ തമിഴ്നാട് സ്വദേശിനിയായ പത്ത് വയസ്സുകാരി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു.

പാലക്കാട്: കൊപ്പം മുളയൻകാവിലെ ഫുട്ബോള്‍ ടര്‍ഫിനോട് ചേര്‍ന്നുളള നീന്തല്‍കുളത്തില്‍ വീണ 10വയസുകാരി മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നും വിനോദയാത്രക്കായ് എത്തിയ സംഘത്തിലെ 10വയസ്സുകാരിയാണ് കൊപ്പം മുളയൻകാവില്‍ സ്വകാര്യവ്യക്തി നടത്തുന്ന ടര്‍ഫിനോട് ചേര്‍ന്നുളള നീന്തല്‍കുളത്തില്‍ മുങ്ങി മരിച്ചത്.

തമിഴ്‌നാട് രാമനാഥപുരം മണ്ണാംകുന്നില്‍ മുത്തുകൃഷ്ണന്റെ മകള്‍ സുദീഷ്ണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയിരുന്നു സംഭവം. ഇവരുടെ ബന്ധുവിന്റെ പാര്‍ണര്‍ഷിപ്പിലുളള ടര്‍ഫിലേക്ക് എത്തിയായിരുന്നു സംഘം. കുട്ടി അബദ്ധത്തില്‍ നീന്തല്‍കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പറയുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ആശുപ്രതിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

MGIT COMPUTER COLLEGE