വടക്കഞ്ചേരി: മാരക ലഹരിയായ എം.ഡി.എം.എ.യുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് മെത്താംഫിറ്റമിനാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. പുതുപ്പരിയാരം സ്വദേശി ആദര്‍ശ്(26), മുട്ടിക്കുളങ്ങര സ്വദേശി സര്‍വേഷ്(23) എന്നിവരെയാണ് പിടികൂടിയത്. വടക്കഞ്ചേരി ഐ.എച്ച്.ആര്.ഡി.കോളേജിന് സമീപം വില്‍പ്പനയ്ക്ക് എത്തിച്ചതായിരുന്നു. എസ്.ഐമാരായ ജീഷ്മോന്‍ വര്‍ഗീസ്, ജയചന്ദ്രന്, എ.എസ്.ഐ. സന്തോഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോപകുമാർ, അബ്ദുള്‍ ഷെറീഫ്, ദിനുപ്, ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജാരാക്കി.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.