വറുവേദനയെ തുടർന്ന് എട്ട് വയസുകാരൻ മരിച്ചു.

കിഴക്കഞ്ചേരി: വയറുവേദനയെ തുടർന്ന് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മൂലങ്കോട് കുറുമ്പ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി സുജിത്ത്മാരാരുടെ മകൻ ആദിദേവ് (8) ആണ് മരിച്ചത്. മൂലങ്കോട് എ.യു.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച ഉച്ചക്ക് സ്കൂളിൽ വച്ചാണ് കുട്ടിക്ക് വയറു വേദനയുണ്ടായത്. ഇതേ തുടർന്ന് അടുത്തുള്ള ഡോക്ടറെ കാണിച്ച് മരുന്നു നൽകി. എന്നാൽ രാത്രിയിൽ കുട്ടിക്ക് വയറുവേദന കൂടി. വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടി മരിച്ചു. മൂലങ്കോട് ശ്രീ ഹനുമാൻ ക്ഷേത്രത്തിലെ മാരാരാണ് അച്ഛൻ സുജിത്ത്. മൃതദ്ദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ (ശനി) വൈകീട്ട് പയ്യന്നൂരിലേക്ക് കൊണ്ടുപോയി. വടക്കഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: ദേവി. സഹോദരി: ആറാം ക്ലാസ് വിദ്യാർഥിനി ആരാധ്യ.