മംഗലംഡാം : ഒടുകൂർ ആലിൻചുവട് – കണിയംമംഗലം ബന്ധിപ്പിക്കുന്ന കനാൽ റോഡിന്റെ പണി നിർത്തി വെച്ചിട്ട് കാലങ്ങളായി, നിരവധി കുടുംബങ്ങൾ താമസിക്കുന്നതും കണിയംമഗലം ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയുമായ കനാൽ ബണ്ട് റോഡ് നിർമാണം പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയെങ്കിലും റോഡ് പണി ഇപ്പോഴും രണ്ടറ്റം കൂട്ടിമുട്ടാതെ കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിൽ നിന്നും , ആലത്തൂർ ബ്ലോക്കിൽ നിന്നും ലഭിച്ച ഫണ്ടും ഉപയോഗിച്ച് റോഡ് നിർമിച്ചെങ്കിലും ഇപ്പോഴും റോഡ് പണി പാതിയിൽ നിൽക്കുകയാണ്,നിലവിൽ അസിസ്റ്റന്റ് എഞ്ചിനീയറിന്റെ അപര്യാപ്തതയും ആവശ്യമായ ഫണ്ട് ഇല്ലാത്തതുമാണ് പണി നിർത്തിവെക്കാനുള്ള കാരണമെന്ന് അധികൃതർ പറയുന്നത്. എന്നാൽ മഴ തുടങ്ങുന്നതോടെ കൈവരി ഇല്ലാത്ത കനാലിനോട് ചേർന്ന് കിടക്കുന്ന പണി തീരാത്ത ഈ റോഡിലൂടെയുള്ള യാത്ര അപകടം വിളിച്ചു വരുത്താനുള്ള സാധ്യത കൂടുതലാണ്.
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആവാതെ റോഡ് പണി നിർത്തി വെച്ചിട്ട് കാലങ്ങളെറെ

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.