വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയിൽ.

പാലക്കാട്‌: വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പൊലീസ് പിടിയില്‍. കാവില്‍പ്പാട് സ്വദേശി അഭിഷേകാണ് പിടിയിലായത്. ഹേമാംബിക നഗര്‍ പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഹേമാംബിക നഗര്‍ സബ് ഇൻസ്പെക്ടര്‍ റെനീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.