January 16, 2026

വടക്കഞ്ചേരി തേനിടുക്കിൽ ക്രഷർ മെറ്റൽ വിൽപ്പനകേന്ദ്രം കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ.

വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസക്ക് സമീപം സ്വകാര്യ കമ്പനിയുടെ ഗോഡൗണിലേയ്ക്ക് രാത്രി അതിക്രമിച്ച് കടന്ന് അരലക്ഷം രൂപയും വാച്ചും, പെൻഡ്രൈവും കവർന്ന കുപ്രസിദ്ധ മോഷണ കേസ് പ്രതിയെമണിക്കൂറിക്കുള്ളിൽ പിടികൂടി വടക്കഞ്ചേരി പോലീസ്. നിരവധി മോഷണ കേസിൽ പ്രതിയായ തമിഴ്നാട് കന്യാകുമാരി ജില്ല മാർത്താണ്ഡം സ്വദേശിയായ ശിവകുമാർ അനീഷ് എന്നയാളെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്.

മോഷണ കേസിൽ ജയിലിൽ ആയിരുന്ന ശിവകുമാർ ഈ മാസം മൂന്നിനാണ് തൃശ്ശൂർ ജയിലിൽ നിന്നും ഇറങ്ങിയത്. അതിനുശേഷം വടക്കഞ്ചേരി, ആലത്തൂർ ഹൈവേ കേന്ദ്രീകരിച്ച് ഇയാൾ മോഷണ ശ്രമം നടത്തി വരുകയായിരുന്നു.ഒരുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു സ്ഥാപനം ചൊവ്വാഴ്ച ഓഫീസ് വൃത്തിയാക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കൈക്കോട്ട് ഉപയോഗിച്ച് അല മാര കുത്തിത്തുറന്ന് യുവാവ് പണം കവരുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെ സമയം ഒട്ടും പാഴാക്കാതെ പഴുതടച്ച അന്വേഷണം നടത്തിയതിനാലാണ് പ്രതിയെ ഉടൻപിടികൂടാനായത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ്. ആർ ഐ പിഎസിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡി വൈ എസ് പി അശോകന്റെ നേതൃത്ത്വത്തിൽ വടക്കഞ്ചേരി ഇൻസ്പെക്ടർ ബെന്നി.കെ.പി, എസ് ഐ ജീമോൻ വർഗ്ഗീസ്, എ എസ് ഐ സന്തോഷ് കുമാർ,SCPOമാരായ സജോ ജോർജ്, ഷെറീഫ്, CPO മാരായ സമീഷ്, റിനു മോഹൻ, സതീഷ്കുമാർ ഡ്രൈവർ ഡേവിസ് സ്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, സൂരജ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.