ആലത്തൂർ: ആലത്തൂര്‍ തൃപ്പാളൂരില്‍ എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാര്‍ഥി പിടിയില്‍. എറണാകുളം തട്ടേക്കാട് കീരാംപാറ കൊച്ചുക്കുടി ഹൗസില്‍ നിഖില്‍ ജോണി (22)യാണ് അറസ്റ്റിലായത്. 7.400 ഗ്രാം എം.ഡി.എം.എയാണ് ഇയാളുടെ പക്കല്‍നിന്ന് പോലീസ് കണ്ടെടുത്തത്. ബാംഗ്ലൂരിൽ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയാണ് നിഖില്‍. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം എം.ഡി.എം.എ. വില്‍പ്പനക്കായി എത്തിക്കുന്ന സംഘത്തില്‍ പെട്ടയാളാണ് നിഖില്‍ ജോണി എന്ന് പോലീസ് പറയുന്നു.
ബാംഗ്ലൂരിൽ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ട്രെയിന്‍ മാര്‍ഗം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇയാള്‍ വില്‍പ്പനയ്ക്കായി ആലത്തൂര്‍ തൃപ്പാളൂരിലെ ബീവറേജ് ഔട്ട്ലെറ്റിനു സമീപം എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. എസ്.ഐ. എസ്. അനീഷ്, അഡീഷണല്‍ എസ്.ഐ. മജു ജേക്കബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റിയാസുദ്ദീന്‍, സാദിക്കലി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ നിഖിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.