പാലക്കാട്: കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചിയാക്കി കടത്തിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ചിറ്റാരിക്കാൽ അതിരുമാവിലെ പാട്ടത്തിൽ വീട്ടിൽ പി കെ മധു (40), മാനിടുക്ക് മലയംകുണ്ട് കോളനിയിലെ ആർ സുരേഷ് (37), മംഗലംഡാം പൊൻകണ്ടം കൊച്ചുമലയിൽ വീട്ടിൽ ആർ ലിനേഷ് (40) എന്നിവരാണ് അറസ്‌റ്റിലായത്.കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചിയാക്കി കടത്താൻ നേതൃത്വം നൽകിയ മരക്കച്ചവടക്കാരൻ അനിൽ ഒളിവിലാണ്. ഇറച്ചി കടത്തിയ പിക്കപ്പും കാറും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.മരവ്യാപാരിയായ അനിലിന്റെ തൊഴിലാളികളാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഞായർ രാവിലെയാണ് സംഭവം. ഉച്ചക്കുശേഷമാണ് കാട്ടുപോത്തിന്റെ തലയോട്ടിയും മറ്റുഅവശിഷ്ടങ്ങളും അനിലിന്റെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു .
കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചിയാക്കി കടത്തിയ സംഭവം ; പൊൻകണ്ടം സ്വദേശി ഉൾപ്പെടെ മൂന്നുപേര്‍ പിടിയില്‍

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.