വടക്കഞ്ചേരി: ദേശീയപാത മംഗലത്ത് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളാൻ എത്തിയ വാഹനം വടക്കഞ്ചേരി പോലീസ് പിടികൂടി. രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. കൊടകര സ്വദേശികളായ ഡ്രൈവര്‍ രജീഷ്, മോഹനൻ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. റോഡരികിലെ പാടത്തേക്ക് ലോറിയില്‍ കൊണ്ടുവന്ന മാലിന്യം പന്പ് ചെയ്ത പുറന്തള്ളുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന ഹൈവേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പോലീസിനെ കണ്ട ഉടനെ വാഹനം എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇവരുടെ ലോറിക്ക് മുന്നില്‍ ഹൈവേ പോലീസ് വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. തൃശൂരില്‍ നിന്നും ഹോട്ടലുകളിലെ മാലിന്യം കയറ്റികൊണ്ടുവന്ന് ദേശീയ പാതയ്ക്കരികെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തള്ളുകയാണ് ഇവരുടെ രീതി. വാഹനം വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.