മഴയുടെ വരവോടെ വീഴ്ലി – പയ്യാംകോട് റോഡിന്റെ തകർച്ച പൂർണ്ണം

അയിലൂർ : മഴയുടെ വരവോടെ വീഴ്ലി – പയ്യാംകോട് റോഡിന്റെ തകർച്ച പൂർണ്ണം.കാലങ്ങളായി കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യാതതിനാൽ തകർന്നു കിടക്കുന്ന ഈ റോഡിലൂടെ ദിനവും പ്രായമായവരും വിദ്യാർത്ഥികളുമടക്കം നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. ബസ് സർവീസടക്കമുള്ള ഈ റോഡിന്റെ പലഭാഗങ്ങളിലായി അപകട കുഴികൾ രൂപപ്പെട്ടിട്ടും അധികാരികളും, ജനപ്രതിനിധികളും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണിവിടെ മംഗലംഡാം സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ സൈക്കിളിലും കാൽനടയായും ഈ വഴി യാത്രചെയുന്നുണ്ട്. മഴകനക്കുന്നതോടെ റോഡിന്റെ തകർച്ചയിലും, റോഡ്‌ അപകടങ്ങളുടെ കാര്യത്തിലും ആക്കം കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. കുറച്ച് കാലങ്ങൾക്ക് മുൻപ്പ് മംഗലംഡം വീഴിലി റോഡിന്റെ തകർച്ചയിൽ പ്രതിഷേധവുമായി ഈ പ്രദേശത്തു നിന്നും നിരവധി യുവാക്കൾ ജനകിയകൂട്ടായിമയായി സംഘടിച്ച് മുന്നോട്ട് വന്നിരുന്നു എന്നാൽ വീഴ്ലി – പയ്യാംകൊട്റോഡിന്റെ കാര്യത്തിൽ നിലവിൽ ഇവരും നിശബ്ദത പാലിക്കുകയാണ് .