വടക്കഞ്ചേരിയിൽ മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ.

വടക്കഞ്ചേരി: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. ചെർപ്പുളശ്ശേരി കടമ്പഴിപ്പുറം സ്വദേശി അഭിജിത്ത് (22) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, വടക്കഞ്ചേരി പോലീസും നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നിന്നും 42 ഗ്രാം എംഡിഎംഎ യുമായി ഇയാളെ പിടികൂടിയത്.