മംഗലംഡാം – വീട്ടിക്കൽകടവ് റോഡിന്റെ ഇരുവശവും മണ്ണിട്ടുനിരപ്പാക്കിയതു യാത്രക്കാർക്കു ദുരിതമായി

മംഗലംഡാം: റോഡിന്റെ ഇരുവശവും മണ്ണിട്ടുനിരപ്പാക്കിയതു യാത്രക്കാർക്കു ദുരിതമായി, മംഗലംഡാം വീട്ടിക്കൽകടവ് റോഡ് ടാറിങ് കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞ് മഴയെത്തിയപ്പോഴാണ് അധികൃതർക്ക് റോഡിന്റെ നിരപ്പു വ്യത്യാസത്തെ കുറിച്ചു ബോധോദയം ഉണ്ടായത്. ഈ നിരപ്പ് പ്രശനം പരിഹരിക്കാനായി നല്ലരീതിയിൽ കിടന്ന റോഡിന്റെ ഇരുവശങ്ങളിൽ മണ്ണിട്ട് നിറച്ചു. എന്നാൽ മഴ പെയ്തതോടെ അരികിലിട്ട മണ്ണെല്ലാം റോഡിലേക്കൊഴുകി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ഇത് ജനങ്ങൾക്ക് ഗുണത്തെക്കാൾ ഏറെ ദോഷമായി ഇരുചക വാഹന യാത്രികരും സൈക്കിളിൽ പോകുന്ന വിദ്യാർഥികളും എതിരെ വരുന്ന വാഹനത്തിനു വഴി കൊടുത്താൽ ചെളിയിൽ വീഴുന്ന സ്ഥിയാണിവിടെ മംഗലംഡാമിലെയും – വീട്ടിക്കൽകടവിലെയും സ്കൂളുകളിലെ നിരവധി വിദ്യാർഥികളും, വഴി യാത്രക്കാരുമൊക്കെയായി തിരക്കുള്ള റോഡാണിത്. ടാറിങ് കഴിഞ്ഞയുടൻ റോഡരിക് മണ്ണിട്ടു നിരത്തിയിരുന്നങ്കിൽ വാഹനങ്ങൾ ഓടി ബലപ്പെട്ടുടുമായിരുന്നു.മഴ തുടങ്ങിയ സമയത്തു മണ്ണിട്ടതു ജനങ്ങളെ ദ്രോഹിക്കാനാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും നടപടിഎടുക്കണ മെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.മുൻപ്പ് ഈ റോഡിന്റെ നിർമാണ പിഴവിനെ കുറിച്ചു ആലത്തൂർ MLA നിയമസഭയിൽ വരെ സംസാരിച്ചിരുന്നു. അങ്ങിനെയുള്ള ഈ റോഡിലാണ് കരാറുകാരന്റെ ഈ ചളികുളം പരിപാടി,