കാന്തളത്ത് പേപ്പട്ടി വളർത്തുമൃഗങ്ങളെ ആക്രമിച്ചു

ചിറ്റടി : കാന്തളം പുല്ലുമലയിൽ പേപ്പട്ടി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാന്തളം കരിനാട്ടിൽ പറമ്പിൽ തമ്പിയുടെ പോത്തിനെയും, കാന്തളം സ്വദേശി ബാലന്റെ ആടിനെയും,വളർത്തു നായയെയും പേപ്പട്ടി ആക്രമിച്ചു. തുടർന്ന് ഇന്ന് രാവിലെ പ്രദേശവാസികൾ സംഘമായി പേപ്പട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. രാത്രിയിൽ മറ്റ് ഏതെങ്കിലും മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ അക്രമകാരികളായ തെരുവുനായകളെ ചെറുക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.