കൊടുവായൂര്‍: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. കൊടുവായൂര്‍ വെമ്പല്ലൂർ സ്വദേശി ബിന്ദു (38)വാണ് മരിച്ചത്. ബുധനാഴ്ച ജോലിക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ് തൃശൂരില്‍ ചികിത്സയിലായിരുന്നു. കുറുകെ ചാടിയ നായയെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ബിന്ദു തെറിച്ചു വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സഹോദരനൊപ്പം ജോലിക്ക് പോകുകയായിരുന്നു ബിന്ദു. കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് മാഹാളികുടം വാതകശ്മശാനത്തിലാണ് സംസ്കാരം. ഭര്‍ത്താവ്: രാമചന്ദ്രൻ. അമ്മ: രുക്മിണി. അച്ഛൻ: വെമ്പല്ലൂര്‍ കൊലവൻപാറയില് പരേതനായ മുത്തു. സഹോദരങ്ങള്‍: വിനോദ് കുമാര്‍, കുമാരി, പ്രേമ.

Similar News
ദേശീയ വേജ് ബോർഡ് വേതനവും ആനുകൂല്യവും നൽകണം: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് സമൂഹ നോമ്പുതുറയും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) ജില്ലാ സമ്മേളനം നടന്നു.