വടക്കഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും പുക.

വടക്കഞ്ചേരി: കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും പുക ഉയര്‍ന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. പാലക്കാട് നിന്നും തൃശൂരിലേയ്ക്ക് പോകുന്ന ബസിലാണ് ഇന്നലെ വൈകീട്ട് ആറുമണിയോടെ വടക്കഞ്ചേരി ടിബി ജംഗ്ഷനില്‍ വച്ച്‌ പുറകു വശത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ യാത്രക്കാരെ ഇറക്കി അപകടം ഒഴിവാക്കി. ബ്രേക്ക് ലൈനിന്‍റെ തകരാറാണ് പുക ഉയരാൻ കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു ബസില്‍ വിട്ടു.

Ardent