നെന്മാറ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടതോടെ നിര്‍ത്തി ഓടി മാറിയതിനാല്‍ ദമ്പതികള്‍ രക്ഷപ്പെട്ടു. ബുധനാഴ്ച കാലത്ത് 11.30 ഓടെ നെന്മാറ വിത്തനശ്ശേരിയ്ക്ക് സമീപമാണ് സംഭവം. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരിയില്‍ ആനപ്പുറം വിട്ടീല്‍ റിയാസ് ഭാര്യ ഹസീന എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി വന്ന ഇവര്‍ മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഹസീനയാണ് സ്കൂര്‍ ഓടിച്ചിരുന്നത്. നെന്മാറ ബ്ലോക്ക് ഓഫീസിനു സമീപമെത്തിയതും സ്കൂട്ടറില്‍ നിന്ന് പുക ഉയരുന്നതായി കണ്ടതോടെ സ്കൂട്ടര്‍ നിര്‍ത്തിയിടുകയായിരുന്നു. ഉടന്‍ തന്നെ തീപൂര്‍ണ്ണമായും പടര്‍ന്ന് സ്കൂട്ടര്‍ കത്തി. കൊല്ലങ്കോട് നിന്നുള്ള അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. തീ കത്തിയതോടെ മംഗലം-ഗോവിന്ദാപുരം പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.