വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ കിഴക്കഞ്ചേരി റോഡിലുള്ള മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക. 150 ഇഞ്ച് വണ്ണമുള്ള തേക്കുമരത്തിന്‍റെ വലിയ കൊമ്പുകൾ കെട്ടിടത്തിനു മുകളില്‍ ചെയ്ത ട്രസിലാണ് മുട്ടിനില്ക്കുന്നത്. കാറ്റടിക്കുമ്പോള്‍ കൊമ്പുകള്‍ ഉരഞ്ഞ് ഷീറ്റുകളെല്ലാം കേടായി തുടങ്ങി. അധികനാള്‍ വൈകാതെ തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച മേല്‍ക്കൂര നശിക്കും.
ഇപ്പോള്‍ തന്നെ തേക്കിന്‍റെ ഇലകളും പുല്‍പടര്‍പ്പുകളുമായി ടെറസിന്‍റെ സ്ലാബ് അപകട ഭീഷണിയിലാണ്. തേക്ക് മരത്തിന് ചുറ്റും വൃത്താകൃതിയില്‍ കല്ലുകൊണ്ട് കെട്ടിയിരുന്ന ചുറ്റുമതില്‍ മരം വലുതായപ്പോള്‍ പൊട്ടിപ്പൊളിഞ്ഞു. മുറ്റത്ത് നിരത്തിയ ടൈല്‍സും പൊങ്ങി ഇളകിയ നിലയിലുമാണ്. തൊട്ടടുത്ത മറ്റൊരു കെട്ടിടം പൊന്തക്കാട് കയറി നശിച്ചു. ഇനി കെട്ടിടാവശിഷ്ടങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളു. 1988ലാണ് മൃഗാശുപത്രി ആരംഭിച്ചത്.

Similar News
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.
ഭാര്യയ്ക്ക് ചെലവിനുനല്‍കാതെ മുങ്ങിയ ഭര്‍ത്താവിനെ കൈയോടെ പൊക്കി വനിതാകമ്മിഷന്.