കുഴൽമന്ദം: പഴയ സ്വര്‍ണത്തിന്റെ തിളക്കം കൂട്ടാനെന്ന വ്യാജേന വീട്ടമ്മയുടെ പക്കല്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാൻ ശ്രമിച്ച ബീഹാര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ബീഹാര്‍ അരൈറ ഭട്ടിയാരി സ്വദേശികളായ രൂപ് ലാല്‍ കുമാര്‍ (30), പ്രഭുകുമാര്‍ (28) എന്നിവരെയാണു കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടു മണിയോടെ കുഴല്‍മന്ദം പെരുങ്കുന്നം കോതോട്ടിലെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ സ്വര്‍ണത്തിന്റെ തിളക്കം കൂട്ടിത്തരാം എന്നു പറഞ്ഞു രണ്ടു പവൻ സ്വര്‍ണം വാങ്ങി രാസ ലായനിയില്‍ ഇട്ടു.
തുടര്‍ന്ന് സ്വര്‍ണത്തിന്റെ നിറം മാറിയതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായ വീട്ടമ്മ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സമാന രീതിയിലുള്ള തട്ടിപ്പിനു രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളും ഇവര്‍തന്നെയാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.


Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.