മംഗലംഡാം ഇടത് – വലത് കനാൽ വൃത്തിയാക്കൽ തുടങ്ങി, വെള്ളം തിങ്കളാഴ്ച മുതൽ

മംഗലംഡാം : കർഷകർക്ക് ആശ്വാസം, മംഗലം ഡാമിന്റെ ഇടത് – വലത് കനാലുകൾ വൃത്തിയാക്കി തുടങ്ങി, കാലാവർഷം കനിയാത്തതിനെ തുടർന്ന് ഒന്നാം വിളവ് നെൽ കൃഷിയിലേക്ക് വെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി ഈ മാസം മൂന്നിന് കൃഷി ആവശ്യങ്ങൾക്കായി വെള്ളം നൽകി തുടങ്ങിയെങ്കിലും. കനാലിൽ വലിയരീതിയിൽ മണ്ണും, ചളിയും, ചെടികളും നിറഞ്ഞു നിന്നിരുന്നതിനാൽ വാലറ്റ പ്രദേശങ്ങളിലേക്ക് തീർത്തും വെള്ളം ലഭിക്കാത സ്ഥിതിയാണുണ്ടായിരുന്നത്, ഇതിനെ തുടർന്ന് PP.സുമോദ് MLA ജലസേചനവകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് കനാലുകൾ എത്രയും വേഗത്തിൽ കനാലുകൾ വൃത്തിയാക്കി വെള്ളം എത്തിക്കാനുള്ള തീരുമാനത്തിൽ എത്തുകയായിരുന്നു, കനാൽ വെള്ളം തിങ്കളാഴ്ചമുതൽ തുറന്നുവിടനാവുമെന്ന് അധികൃതർ അറിയിച്ചു,