കളിക്കുന്നതിനിടയിൽ കുളത്തിൽ മുങ്ങിയ വിദ്യാർത്ഥി മരിച്ചു.

പുതുക്കോട്: പാട്ടൊല തനിമ ഓഡിറ്റോറിയത്തിന് സമീപം ചായക്കട നടത്തുന്ന ഹക്കീമിന്റെ മകൻ റൈഹാൻ (15) ആണ് ഇന്നലെ ഉച്ചയോടെ തച്ചനടി കാരാട്ടുകുളത്തിൽ അകപ്പെട്ടത്. പുതുക്കോട് സർവജന ഹൈസ്കൂളിൽ 10 ക്ലാസ് വിദ്യാർത്ഥിയായ റൈഹാൻ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി കുളത്തിൽ കളിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ കുളത്തിൽ വീഴുകയായിരുന്നു.

കളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയ റൈഹാനെ സമീപവാസികൾ രക്ഷപ്പെടുത്തി നെന്മാറ അവൈറ്റിസ് ആശുപത്രിയിലോട്ട് കൊണ്ടുപോയിരുന്നു. ഗുരുതരാവസ്ഥയെ തുടർന്ന് എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലോട്ട് കൊണ്ടുവരും.