പുലി ചത്ത കേസില് വനം വകുപ്പ് ചോദ്യം ചെയ്തതിനു ശേഷം ജീവനൊടുക്കിയ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു, വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലമാണ് സജീവ് ജീവനൊടുക്കിയതെന്ന് ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത് . ഇവര് മംഗലംഡാം കരിക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞമാസം ഓടംതോടിലെ സ്വകാര്യ ഭൂമിയില് പുലിയെ ചത്തനിലയില് കണ്ടെത്തിയിരുന്നു. ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില് വനം വകുപ്പ് സജീവിനെ തുടര്ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി
വനം വകുപ്പിന്റെ ചോദ്യം ചെയ്യലിനു ശേഷം ജീവനൊടുക്കിയ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.