കരിങ്കയം ഫോറെസ്റ്റ് ഓഫീസിനു മുൻപിൽ ബഹുജന ധർണ്ണ നടത്തി

മംഗലംഡാം ഓടന്തോട് പുലി ചത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത സജീവ് എന്ന കർഷക തൊഴിലാളിയെ മാനസികമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട ഉദ്യോഗസ്ഥ നടപടികൾക്കെതിരെ കിഫ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കയം ഫോറെസ്റ് ഓഫീസിനു മുൻപിൽ ബഹുജന ധർണ്ണ നടത്തി, ധർണ ജോഷി മാത്യു പാലക്കുഴി ഉത്ഘാടനം ചെയ്തു.തുടർന്ന് മംഗലംഡാമിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷത വഹിച്ചു . ജില്ല സെക്രട്ടറി അബ്ബാസ് കരിമ്പാറ ,ഡോക്ടർ .സിബി സക്കറിയാസ് ,രമേശ് ചേവകുളം,അഡ്വ .ബോബി ബാസ്റ്റിൻ ,അഡ്വ .ടൈറ്റസ് ജോസഫ് ,ചാർളി മാത്യു ,ദിനേശ് ചൂലന്നൂർ ,സിറിയക് ,സന്തോഷ് എന്നിവർ പ്രസംഗിച്ചു . യോഗത്തിന് മുൻപായി നൂറ് കണക്കിന് ജനങ്ങൾ പങ്കെടുത്ത പ്രതിഷേധ ജാഥയും നടന്നു .