വടക്കഞ്ചേരി : ചേരത്തോട് ബൈക്കും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് കോരഞ്ചിറ ഞൊണ്ട്കുളമ്പ് സ്വദേശി എബിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ പാളയം ചെരത്തോട് ഇറക്കത്ത് മുടപ്പല്ലൂർ വഴി കൂടിച്ചേരുന്ന ഭാഗത്താണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോ ചാലിലേക്ക് മറിഞ്ഞുവീണു ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. പരിക്കേറ്റയാളെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പോലീസ് കേസെടുത്തു.
വടക്കഞ്ചേരിയിൽ ബൈക്കും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു