കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം.

വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിനുള്ളിൽ ഇരുചക്രവാഹനങ്ങളിൽ ചരക്ക് ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്. വണ്ടിത്താവളം സ്വദേശി അഭിലാഷ് (29) നാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മഴ പെയ്തതിനെ തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള തുരങ്കമുഖത്തിനോട് ചേർന്ന് നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങളിൽ ഇതേ ദിശയിൽ വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്.