വാണിയമ്പാറയിൽ ബൈക്ക് അപകടത്തിൽപെട്ട് യുവാവിന് ഗുരുതര പരിക്കേറ്റു.

വാണിയമ്പാറ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ വാണിയമ്പാറയിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്. കോയമ്പത്തൂർ വടപുത്തൂർ സ്വദേശി കാർത്തിക് (20)നാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച്മറിയുകയായിരുന്നു. ഇയാളെ ഉടനെ തന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.