കടകൾ കുത്തി തുറന്ന് മോഷണം നെന്മാറ സ്വദേശി അറസ്റ്റിൽ

“കുമരംപുത്തൂര്‍ കല്ലടി കോളേജിനു സമീപത്തും ചുങ്കത്തും കടകള്‍ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍.പാലക്കാട് നെന്മാറ പൂളക്കല്‍പറമ്പ് ജലീല്‍ (35) ആണ് പിടിയിലായത്. ഒലവക്കോട് നിന്ന് ഞായറാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. മണ്ണാര്‍ക്കാട് കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപത്തും ചുങ്കത്തും കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയ ജലീല്‍ ലോട്ടറി ടിക്കറ്റുകളും പൈസയും മോഷ്ടിച്ചിരുന്നു. കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപത്ത് സുധീഷിന്‍റെ ആവണി സ്റ്റോറിന്‍റെ പൂട്ട് പൊളിച്ച്‌ 1700 രൂപ, തൊട്ടടുത്ത ഹോട്ടല്‍ ജാസ്മിനില്‍ നിന്ന് 2700 രൂപ, കെഎം ബേക്കറിയില്‍ നിന്ന് 300 രൂപ, ചുങ്കം സ്കൂളിനു മുൻപിലെ പിഎസ് ലോട്ടറി ഏജൻസിയില്‍ നിന്ന് മൂന്ന് ഓണം ബംബര്‍ ടിക്കറ്റും 2000 രൂപ ചില്ലറ നോട്ടുകളും മോഷ്ടിച്ചത് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. എസ്‌ഐ വിവേക്, എഎസ്‌ഐ ശ്യാം കുമാര്‍, ഉദ്യോഗസ്ഥരായ വിനോദ് കുമാര്‍, ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.”