തിരുവഴിയാട് പൂത്തൻകടവ് പാലത്തിനു സമീപം ബൈക്കിൽ പന്നിയിടിച്ച് തിരുവഴിയാട് സ്വദേശിക്ക് പരിക്കേറ്റു.

നെന്മാറ: ബൈക്കിൽ പന്നിയിടിച്ച് തിരുവഴിയാട് സ്വദേശിക്ക് പരിക്കേറ്റു. തിരുവഴിയാട് ഇടശ്ശേരിപറമ്പിൽ ജയനാണ് പരിക്കേറ്റത്. പൂത്തൻകടവ് പുഴപാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കാർഷികാവിശ്യത്തിന് നെന്മാറയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. തോളെല്ലിനും, വാരിയെല്ലിനും, കൈകാലുമുട്ടുകൾക്ക് പരിക്കേറ്റിട്ടുണ്ട്.