പാലക്കാട്: മലമ്പുഴ അണക്കെട്ടിൽ ചാടി ആത്മഹത്യചെയ്യാൻ വീണ്ടും ശ്രമം. മലപ്പുറം സ്വദേശിയായ 49-കാരനാണ് ഇന്നലെ രാവിലെ 11.15-ഓടെ അണക്കെട്ടിനു മുകളിൽനിന്ന് ചാടാൻ ശ്രമിച്ചത്. കൃത്യസമയത്ത് പോലീസ് ഇടപെട്ടതോടെ ഇയാളെ രക്ഷിക്കാനായി. രണ്ടാഴ്ചക്കിടെ രണ്ടുപേർ അണക്കെട്ടിൽ സമാനസാഹചര്യത്തിൽ മരിച്ചതോടെ മലമ്പുഴ ടൂറിസ്റ്റ് പോലീസ്, അണക്കെട്ടിലെ സുരക്ഷയും, പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ഡാം സേവക്മാർക്കും സുരക്ഷയൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടു പരിസരത്ത് നാല് ഡാം സേവക്മാരാണുള്ളത്. മലമ്പുഴ ഡാം സന്ദർശനത്തിന് ഒറ്റയ്ക്കെത്തുന്നവരുടെ പേരും, വിലാസവും, ഫോൺനമ്പറും, അടുത്ത ബന്ധുക്കളുടെ ഫോൺ നമ്പറും ടൂറിസ്റ്റ് പോലീസ് എയ്ഡ് പോസ്റ്റിൽ എഴുതി സൂക്ഷിക്കുന്നുണ്ട്.
ബുധനാഴ്ചയും, 14-നും മലമ്പുഴ അണക്കെട്ടിൽ ചാടിയവർ മരിച്ചിരുന്നു. ബുധനാഴ്ച അണക്കെട്ടിൽ ചാടി മരിച്ച യുവാവ് ചിറ്റൂർ മാഞ്ചിറ സ്വദേശി ദീപക്കാണെന്ന് (23) തിരിച്ചറിഞ്ഞിരുന്നു. 14-ന് തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന 40 വയസ്സ് തോന്നിക്കുന്നയാളാണ് അണക്കെട്ടിൽ അകപ്പെട്ടത്. ബന്ധുക്കളെത്താത്തതിനാൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോലീസ് സംസ്കരിച്ചു.


Similar News
ശബരിമല ദർശനത്തിനിടെ ചിറ്റൂർ സ്വദേശി പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു.
ദേശീയ വേജ് ബോർഡ് വേതനവും ആനുകൂല്യവും നൽകണം: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്