മാല മോഷ്ടിക്കാൻ ശ്രെമിക്കുന്നതിനിടയിൽ യുവതി പിടിയിൽ.

പാലക്കാട്‌: ആശുപത്രിയിലെ ഒ പി ടിക്കറ്റ് എടുക്കുന്നതിനുള്ള തിരക്കില്‍ മോഷണം നടത്തുന്ന സ്ത്രീ അറസ്റ്റില്‍. കോട്ടപ്പള്ളം തെക്കേ ദേശം നല്ലേപ്പിള്ളി സുമതി (34) ആണ് പിടിയിലായത്.

പാലക്കാട് ജില്ലാ ആശുപത്രി, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. ഒ പി ടിക്കറ്റ് എടുക്കുന്നതിനും ഡോക്ടറെ കാണുന്നതിനുമായി ക്യൂ നില്‍ക്കുന്ന സമയത്തും മറ്റ് തിരക്കുള്ള സ്ഥലത്തും രോഗിയാണെന്ന് വ്യാജ നിന്നാണ് മോഷണം നടത്തിയിരുന്നത്.

ഇന്നലെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പറളി കിനാവല്ലൂര്‍ രമേശിന്‍റെ ഭാര്യ ഷീബയും മകളായ അനന്യയും കൂടി ഒ പി ടിക്കറ്റ് എടുക്കുന്നതിന് ക്യൂ നില്‍ക്കുന്ന സമയം ഇവര്‍ മോഷണശ്രമം നടത്തുകയായിരുന്നു. അനന്യയുടെ കഴുത്തില്‍ ധരിച്ചിരുന്ന അരപ്പവൻ തൂക്കം വരുന്ന മാല കവരുന്ന സമയം സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുമതി കുടുങ്ങിയത്.

ഉടൻ ആളുകള്‍ ഇവരെ തടഞ്ഞു വയ്ക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സമാന രീതിയില്‍ ജില്ലാ ആശുപത്രിയിലും, കുട്ടികളുടെയും സ്ത്രീകളുടെ ആശുപത്രിയിലും കേന്ദ്രീകരിച്ച്‌ ഇത്തരം കളവ് നടത്തിയതായി ഇവര്‍ സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.