വടക്കഞ്ചേരി: ഓടിക്കൊണ്ടിരുന്ന ലോറിയുടെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് കാർ യാത്രക്കാരിക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന തൃശൂർ ചേറംകുളം സ്വദേശിയായ പുഷ്പ്പയ്ക്കാണ് (65) പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ വടക്കഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കരയിലാണ് ഇന്ന് രാവിലെ 8 മണിയോടെ അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തോട്ട് പോയിക്കൊണ്ടിരുന്ന ലോറിയുടെ സ്റ്റെപ്പിനി ടയറും, ജാക്കിയും ഊരിത്തെറിച്ച് റോഡിൽ വീണ ശേഷം ഉയർന്നുപൊങ്ങി ഇതേ ദിശയിൽ പോവുകയായിരുന്ന കാറിന്റെ മുകളിൽ വീഴുകയായിരുന്നു. കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. റോഡിനും ചെറിയതോതിൽ കേടുപാടുകൾ ഉണ്ടായി.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.