October 10, 2025

കാവശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ടെലഫോൺ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു.

ആലത്തൂർ : കാവശ്ശേരി പഞ്ചായത്ത് ഓഫീസിനു മുൻ വശത്ത് നിയന്ത്രണം വിട്ട കാർ ടെലഫോൺ പോസ്റ്റിലിടി ച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു.വടക്കാഞ്ചേരി എരുമപ്പെട്ടിമങ്ങാട് അഖിൽ (27) നാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. കാറിൻ്റെ മുൻ ഭാഗത്തെ രണ്ട് എയർ ബാഗുകളും തുറന്നതാണ് നിസാര പരിക്കേറ്റ് യുവാവിന് രക്ഷയായത്.സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്.