വണ്ടാഴി: കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി പന്നിക്കുന്ന് കരൂര്‍ പുത്തൻപുരയ്ക്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ ഗ്രേസി(63)യെയാണ് സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് മൃതദേഹം കിടന്നത്. സമീപത്തുള്ള ഒരു നാട്ടുകാരനാണ് മൃതദേഹം കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തി മൃതദേഹം ഉടൻതന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
വനാതിര്‍ത്തിയോടു ചേര്‍ന്ന മേഖലയായതിനാല്‍ ഇവിടെ കാട്ടുപന്നിശല്യം രൂക്ഷമാണ്. അതിനാല്‍ ഓരോ കൃഷിയിടത്തിന്റെ അതിര്‍ത്തികളിലും പന്നിക്കെണി വയ്ക്കുന്നത് പതിവാണ്. അതേസമയം, വൈദ്യുതി വേലികളില്‍ നിന്ന് ഷോക്കേറ്റ് അപകടങ്ങളും പലയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് പാലക്കാട് കരിങ്കരപ്പുളിയില് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് യുവാക്കള്‍ മരിച്ചത്.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി