October 11, 2025

കുടിവെള്ള പദ്ധതിയുടെ ചാൽ കുനിശ്ശേരി ജംഗ്ഷനിൽ അപകടക്കെണിയാകുന്നു

ആലത്തൂർ : ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി കുനിശ്ശേരി -കൊടുവായൂർ മെയിൻ റോഡിൽ പൈപ്പ് ഇടുന്നതിനായി ചാൽ കീറിയയത് അപകടക്കെണിയാകുന്നു. കുനിശ്ശേരി ജംഗ്ഷനിലെ ഇതിൻ്റെ ദുരിതം കൂടുതതലായുള്ളത്. മൂന്നും കൂടിയ ജംഗ്ഷനായതിനാൽ വലിയ വാഹനങ്ങൾക്ക് തിരിക്കാനും ബുദ്ധിമുട്ടുണ്ട്. ചാലുകൾ കീറി പൈപ്പ് ഇട്ട ശേഷം റോഡിന് സമം മണ്ണ് നികത്താതെ കൂടി കിടക്കുന്നത് മൂലം ഒരു വാഹനം കടന്നു പോവുമ്പോൾ മറ്റ് വാഹനങ്ങൾ എതിരെ വരുമ്പോൾ നിർത്തിയിടേണ്ട സ്ഥിതിയാണ്. കാൽനടയാത്രക്കാർക്കും ഇത് അപകടക്കെണിയായി മാറുകയാണ്. റോഡിന് സമമായി മണ്ണ് നികത്തി യാത്രാ സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.