കണ്ണമ്പ്രയില്‍ തെരുവുനായയുടെ ആക്രമണം: കുട്ടിയടക്കം അഞ്ചുപേര്‍ക്ക് കടിയേറ്റു

വടക്കഞ്ചേരി : കണ്ണമ്പ്ര ചൂര്‍ക്കുന്നില്‍ അഞ്ചുപേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. വളര്‍ത്തു നായ്ക്കള്‍ക്കും കടിയേറ്റിട്ടുണ്ട്.മേലേ ചൂര്‍ക്കുന്ന് കുന്നംപുള്ളി മേഖലയിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പ്രദേശവാസികളായ രഞ്ജിത് (34) ദേവകി (75) ആരുഷ് (ഏഴ്) രുക്മിണി (60) കമലം (65) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിച്ച്‌ വാക്സിനും മറ്റു ചികിത്സകളും നല്‍കി. കടിയേറ്റ വളര്‍ത്തുനായ്ക്കള്‍ക്ക് കണ്ണമ്ബ്ര മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറും സംഘവുമെത്തി വാക്സിനും ചികിത്സകളും ഉറപ്പാക്കിയതായി പഞ്ചായത്ത് മെംബര്‍ ലത വിജയൻ പറഞ്ഞു.