ആലത്തൂർ താലൂക്കാശുപത്രിയിലേക്കുള്ള പാതയിൽ ആംബുലൻസുകൾക്ക് ഗതാഗത തടസമുണ്ടാക്കി അനധികൃത വാഹന പാർക്കിങ്.

ആലത്തൂർ : ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കുള്ള പാതയിൽ ആംബുലൻസുകൾക്ക് ഗതാഗത തടസ്സം ഉണ്ടാക്കി അനധികൃത വാഹന പാർക്കിംഗ്. പോലീസ് സ്റ്റേഷൻ ആശുപത്രി പരിസരത്തു നിന്നും മാറ്റിയതോടെയാണ് അനധികൃത പാർക്കിംഗ് പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ ഇപ്പോൾ ആലത്തൂർ വില്ലേജ് പ്രവർത്തിക്കുന്നത്. പാതയുടെ ഇരുവശത്തും ഇരുചക്രവാഹനങ്ങൾ നിർത്തുന്നതാണ് പ്രശ്നം. മറ്റു പ്രദേശങ്ങളിൽ നിന്ന് എത്തി വാഹനം ഇവിടെ പാർക്ക് ചെയ്ത് ബസ്സിൽ ദൂരയാത്ര പോകുന്നവരും ഉണ്ട്. വാഹനം പൂട്ടിവയ്ക്കുന്നതിനാൽ അത്യാവശ്യഘട്ടങ്ങളിൽ വാഹനം മാറ്റി വയ്ക്കുവാനും കഴിയുന്നില്ല. ആംബുലൻസുകൾക്ക് ആശുപത്രിയിലേക്ക് വരുവാനും പോകുവാനും തടസ്സം പതിവായിരിക്കുകയാണ്. വില്ലേജ് ഓഫീസിൻ്റെ ഗേറ്റിനു മുന്നിൽ വയ്ക്കുന്നതിനാൽ അവിടേക്ക് വരുവാനും പോകുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് വില്ലേജ് ഓഫീസർ ഷീജ പറഞ്ഞു. ജനകീയ സമിതികളിലും വികസന സമിതികളിലും പ്രശ്നമില്ല നടപടികൾ ഒന്നും ആയിട്ടില്ലെന്നും ഇവർ പറഞ്ഞു. ആശുപത്രിക്ക് അകത്തേക്ക് സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനം ഇല്ലെങ്കിലും ആശുപത്രിക്ക് അകത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. ജനങ്ങൾ പാർക്ക് ചെയ്യരുത് എന്ന ബോർഡുകൾക്ക് മുന്നിലെല്ലാം വാഹനങ്ങൾ നിർത്തിയിടുന്ന പ്രവണതയുണ്ട് ആശുപത്രിക്ക് മുന്നിൽ പണം നൽകി വാഹനം പാർക്ക് ചെയ്യാനുള്ള ഗ്രൗണ്ട് ഉണ്ടെങ്കിലും ഇവിടുത്തെ സ്ഥലപരിമിതിയാണ് ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. ആശുപത്രിയിൽ പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ നിർമ്മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങളും ഗതാഗത പ്രശ്നത്തിന് ഇടയാക്കുന്നുണ്ട് പൊടി ശല്യമുള്ളതായും ആശുപത്രിയിൽ എത്തുന്നവർ പരാതി ഉന്നയിക്കുന്നു.