“കലയുടെ അരങ്ങുണർത്തി സൃഷ്ടി 2023”

മംഗലംഡാം : മംഗലംഡാം സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂളിന്റെ ആർട്ട്സ്ഡേ സൃഷ്ടി സമാപിച്ചു.. രണ്ടു ദിവസം നീണ്ടു നിന്ന വിവിധ കലാ പരിപാടികൾ ഫാദാർ സെബിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാദാർ സിബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വിവിധ മത്സര ഇനങ്ങളിലൂടെ വേദിയിൽ എത്തിക്കുന്നതായിരുന്നു സൃഷ്ടി. ന്യൂ എഡ്യൂക്കേഷൻ പോളിസിയിൽ നിർദ്ദേശിക്കുന്ന വിദ്യാർത്ഥി കളുടെ സമഗ്ര പരിശീലനത്തിൻ്റെ ഭാഗമായിരുന്നു സൃഷ്ടി – 2023. കുമാരി യുനിക്കാ മേരി വർഗ്ഗീസ് ഏവർക്കും സ്വാഗതം ആശംസിച്ച ഉത്ഘാടന വേദിയിൽ, സ്കൂൾ ജോയിന്റ് ഡയറക്ടർ ഫാദാർ സുമേഷ് നാല്പതാം കളം, ഫാദാർ നിധിൻ മണിയ കരികളം, വൈസ് പ്രിൻസിപ്പാൾ. ക്രിസ്റ്റി ബി.സിറിയക്ക് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഹെഡ് ബോയ് ജിസ്റ്റോ എസ് ജോർജ് ഏവർക്കും നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഭരതനാട്യം, പ്രച്ഛന്ന വേഷം, നാടകം, സംഘഗാനം, ഒപ്പന തുടങ്ങി മികവ് തെറ്റിയിച്ച കലാരൂപങ്ങൾ കാണികൾക്ക് ദൃശ്യവിരുന്നായ്. നാടോടി നൃത്തം, ദഫ്മുട്ട്, സംഘനൃത്തം, മാപിളപ്പാട്ട്, സിഗിൾ ഡാൻസ് എന്നിവ അവതരണം കൊണ്ടും, വേഷവിധാനം കൊണ്ടും മികച്ചു നിന്നു. അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ കൗമാര കലോത്സവത്തിന് കാണികൾ ആയി.