ആലത്തൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് വിജിലൻസിന്റെ പിടിയിൽ. തരൂർ-ഒന്ന് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ബി.എം.കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തരൂർ വട്ടക്കല്ലിങ്കൽ സ്വദേശിയായ രാമദാസ് എന്നയാളുടെ പിതാവിന്റെ പേരിലുള്ള സ്ഥലത്തിൻ്റെയും പാടത്തിൻ്റേയും തണ്ടപ്പേര് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു.
സ്ഥലം അളന്ന ശേഷം കൈക്കൂലി ആവശ്യപ്പെട്ടു. ഇത് ലഭിച്ചാലേ സർട്ടിഫിക്കറ്റ് നൽകൂയെന്നും പറഞ്ഞു. അതനുസരിച്ച് വീണ്ടും അപേക്ഷ നൽകിയപ്പോൾ കൈക്കൂലിയായി 3,000 രൂപ വേണമെന്നും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറിയിച്ചു. വിവരം അപേക്ഷകൻ പാലക്കാട് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് എസ്.ഷംസുദ്ദീനെ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം കെണി ഒരുക്കി ഇന്നലെ വൈകുന്നേരം 4.15 മണിയോടെ വില്ലേജ് ഓഫീസിൽ 3000 രൂപ കൈക്കൂലി നൽകി സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ വിജിലൻസ് കൈയ്യോടെ പിടികൂടുകയായിരുന്നു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.