ആലത്തൂർ: വടക്കഞ്ചേരി-വാളയാർ ദേശീയപാത ചിതലി പാലത്തിന് സമീപം വാഹനാപകടം. പാലക്കാട് ദിശയിലോട്ടു പോയിക്കൊണ്ടിരുന്ന കാറും, ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മറ്റൊരു വാഹനം തട്ടിയതിനെ തുടർന്ന് വല്ലതു സൈഡിലോട്ടു വെട്ടിച്ചപ്പോൾ സൈഡിലൂടെ പോവുകയായിരുന്ന ടിപ്പർ ലോറിയുടെ വശത്ത് കാർ തട്ടുകയും തുടർന്ന് കാറിന്റെ സൈഡിൽ ടിപ്പർ ലോറിയുടെ കമ്പി പോലുള്ള ഭാഗം കോർത്തു വലിക്കുകയുമായിരുന്നു.
നിയന്ത്രണം തെറ്റിയ കാർ നേരെ ടിപ്പർ ലോറിയുടെ മുൻവശത്ത് ക്രോസ്സ് ആയി നിന്നു. ടിപ്പർ ലോറിയുടെ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായി. കാറിൽ സഞ്ചരിച്ചിരുന്ന ആർക്കും പരിക്കുകൾ ഇല്ല. ഇന്നലെ രാത്രി 9 മണിക്കാണ് അപകടം നടന്നത് സംഭവസ്ഥലത്ത് പോലീസ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്ന് ദേശീയപാത ചെറിയതോതിൽ ബ്ലോക്ക് ആണ്.

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.