കിഴക്കഞ്ചേരി: കാട്ടുപന്നി ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു. ഇളവംപാടം കാടൻകോട് പാറക്കൽ വീട്ടിൽ പ്രസാദിനാണ് (41) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
നെന്മാറയിലെ വർക്ക്ഷോപ്പിൽ മെക്കാനിക്കായ പ്രസാദ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ കാത്താംപൊറ്റക്കു സമീപം പാടത്തുനിന്ന് റോഡിലേക്ക് ഓടിക്കയറിയ കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ പ്രസാദിനെ നാട്ടുകാർ വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിനും കേടുപറ്റി.


Similar News
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.