വാണിയമ്പാറ: ബ്രസീലിൽ വച്ചു നടക്കുന്ന World Deaf Youth Games ന്റെ Futsal മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് വാണിയമ്പാറ സ്വദേശിയായ കളപുരയ്ക്കൽ വീട്ടിൽ അമൽ രാജുവിന്. സ്വപ്നതുല്യമായ ലക്ഷ്യം സാക്ഷാത്കരിപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഈ +2 വിദ്യാർഥി. ജനുവരി 14 മുതൽ 22 വരെ ബ്രസീലിൽ ബധിരമൂകരായ കുട്ടികൾക്കായി നടത്തുന്ന ആദ്യ അന്താരാഷ്ട്ര ഫുട്സെൽ (ഇൻഡോർ ഫുട്ബോൾ) മത്സരത്തിൽ കളിക്കുന്ന ഇന്ത്യൻ ടീമിലേക്കാണ് അമൽ രാജു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തൃശ്ശൂർ പടവരാട് ബധിരമൂക വിദ്യാലയമായ ആശാഭവനിലെ വിദ്യാർഥിയാണ് അമൽ. ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ചൂണ്ടൽ സ്വദേശി അനീഷ് ഫ്രാൻസിസും ടീമിലുണ്ട്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.