January 16, 2026

വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ആലത്തൂർ: വീടിനടുത്തുള്ള കിണറിന്റെ ക്രോസ് ബാറിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ചിറ്റിലഞ്ചേരി തെക്കുംപുറം കാച്ചാത്ത് വീട്ടിൽ സ്വാമിനാഥൻ(78) ആണ് കിണറിന് കമ്പിയിൽ കയർ കെട്ടി ആത്മഹത്യ ചെയ്തത്.

ആലത്തൂർ പോലീസ് മേൽനടപടികൾ സ്വീകരി ച്ചു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദേവു. മക്കൾ: ഷീല, ബാബു, ശബരി, ബിന്ദു. മരുമക്കൾ: ശാലിനി, രാജി, രാധാകൃഷ്ണൻ, രാജൻ.