കൊല്ലങ്കോട്: കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ ബള്‍ബുകള്‍ പൂര്‍ണമായും പ്രകാശിക്കാത്തതിനാല്‍ യാത്രക്കാര്‍ ഇരുട്ടില്‍. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് നാലിലധികം ബള്‍ബുകള്‍ പ്രകാശിക്കാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായത്.
അമൃത, തിരുച്ചെന്തൂര്‍ ട്രെയിനുകള്‍ എത്തുന്ന സമയങ്ങള്‍ ഇരുട്ടായതിനാല്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് പ്രധാന കവാടം വരെയെത്തുന്നത്.
തെരുവുനായ്ക്കളും, കാട്ടുപന്നികളും താവളമാക്കിയ പ്ലാറ്റ്ഫോമുകളുടെ അഗ്രഭാഗങ്ങളില്‍ പുല്ലും കുറ്റിക്കാടും വെട്ടിത്തെളിച്ച് പ്രകാശിക്കാത്ത ബള്‍ബുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഹൈമാസ്റ്റ് ബള്‍ബുകള്‍ സ്ഥാപിക്കണമെന്നുമാണ് പാലക്കാട്-പൊള്ളാച്ചി റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.