ആലത്തൂര്‍ : ആലത്തൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ആൻഡ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണത്തിനൊരു വാഴക്കുല പദ്ധതി കെ.ഡി. പ്രസേനൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് എ.വി. ബാബു അധ്യക്ഷനായി. സിഇഒ കെ.വി. പത്മകുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഇസാഫ് എംഡി പോള്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി. എൻസിഡിസി റീജിയണല്‍ ഡയറക്ടര്‍ കെ. എൻ. ശ്രീധരൻ വാഴക്കന്ന് വിതരണവും ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍ വളം കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രജനി ബാബു മുഖ്യാതിഥി ആയി. ഏറ്റവും കൂടുതല്‍ എഫ്‌ഐ ജി രൂപീകരിച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് എൻസിഡിസി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. സതീഷ് കുമാര്‍ കൈമാറി. ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ. ഷൈനി, ഇസാഫ് കോ- ഓപ്പറേറ്റീവ് ചെയര്‍മാൻ സെലീന ജോര്‍ജ്, സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ പി.ഡി. അനില്‍കുമാര്‍, എഫ്പിഒ സ്റ്റേറ്റ് ഹെഡ് വി.എസ്. റോയ്, തരൂര്‍ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താൻ എന്നിവര്‍ പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡന്‍റ് എം.കെ. സുരേന്ദ്രൻ സ്വാഗതവും പി.എം. കലാധരൻ നന്ദിയും പറഞ്ഞു.
ഓണത്തിനൊരു വാഴക്കുല പദ്ധതി ആലത്തൂർ MLA കെ.ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.