നടുറോഡില്‍ കുടുങ്ങി സിമന്‍റ് ലോറി

വടക്കഞ്ചേരി : മംഗലം പാലത്തിനു സമീപം ദേശീയപാതയിലേക്കുള്ള ബൈപാസില്‍ കാര്‍ യാത്രികരെ രക്ഷിക്കാൻ വെട്ടിച്ച ചരക്കു ലോറി റോഡ് മധ്യത്തിലെ ഡിവൈഡറില്‍ കുടുങ്ങി നിന്നു . തമിഴ്നാട് കരൂരില്‍ നിന്നു സിമന്‍റ് കയറ്റി വന്നിരുന്ന ലോറിയാണ് കഴിഞ്ഞദിവസം പകല്‍ മുഴുവൻ കുടുങ്ങിക്കിടന്നത്.വര്‍ക്ക്ഷോപ്പില്‍ നിന്നുള്ള സംഘമെത്തി ഏറെ മണിക്കൂര്‍ പണിപ്പെട്ടാണ് പിന്നീട് ലോറി നീക്കിയത്. എറണാകുളത്തേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ മൂന്ന് ടയറുകള്‍ പൊട്ടി. 14 ടയറുകളുള്ള നീളം കൂടിയ ലോറിയാണ് കുടുങ്ങിയത്. മംഗലംപാലം സംസ്ഥാന പാത കടന്നുവന്ന ലോറി ബൈപാസിലേക്ക് തിരിയുന്നതിനിടെ ഇടതുവശം കാര്‍ കയറിവന്നു. കാറില്‍ ഇടിക്കാതിരിക്കാൻ ലോറി വലത്തേക്ക് തിരിച്ചതായിരുന്നു. എന്നാല്‍ പുറകിലെ ടയറുകള്‍ ഡിവൈഡറില്‍ കുടുങ്ങി പൊട്ടി. ഇതിനിടെ കാര്‍ യാത്രികര്‍ സ്ഥലം വിടുകയും ചെയ്തു. റോഡില്‍ ലോറി കിടന്നതിനെ തുടര്‍ന്ന് വാഹനഗതാഗതവും ഇവിടെ തടസപ്പെട്ടു.”