ആലത്തൂർ: വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ ആലത്തൂരിൽ വാഹനാപകടം. വടക്കഞ്ചേരി ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം തെറ്റി അപകടത്തിൽ പെട്ടത്. ദേശീയപാതയോരത്തെ തൊടിയിൽനിന്ന് പശുവിനുള്ള പുല്ലുചെത്താൻ വന്ന ക്ഷീര കർഷകനായ സുലൈമാൻ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ച് സുലൈമാന്റെ ഇരുചക്ര വാഹനം പൂർണ്ണമായും തകർന്നു.

ഇന്നലെ രാവിലെ 9.30ന് ശേഷമായിരുന്നു അപകടം നടന്നത്. പരീക്ഷയ്ക്കായി പോവുകയായിരുന്ന വിദ്യാർത്ഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും തന്നെ പരിക്കുകൾ ഇല്ല. ദേശീയപാത അധികൃതർ ക്രൈൻ ഉപയോഗിച്ചാണ് ഇരു വാഹനങ്ങളെയും റോഡിൽ നിന്നും മാറ്റിയത്. അപകട സ്ഥലം പോലീസെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.