January 16, 2026

ആലത്തൂർ ഉപജില്ലാ കലോത്സവം വടക്കഞ്ചേരിയിൽ.

വടക്കഞ്ചേരി: ആലത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ ഏഴുമുതൽ 10 വരെ വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് എച്ച്.എസ്.എസിലും വടക്കഞ്ചേരി മദർ തെരേസ യു.പി. സ്കൂളിലുമായി നടക്കും. 15 വേദികളിലായി 5,000 കുട്ടികൾ പങ്കെടുക്കും. കലോത്സവത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപവത്കരണ യോഗം ചേർന്നു. വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനംചെയ്തു.

ചെറുപുഷ്പം സ്കൂൾ പി.ടി.എ. പ്രസിഡന്റ് സുരേഷ് വേലായുധൻ അധ്യക്ഷനായി. സംഘാടക സമിതി ചെയർപേഴ്സണായി ലിസി സുരേഷിനെയും ജനറൽ കൺവീനറായി ചെറുപുഷ്പം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനു ഡേവിഡിനെയും ഖജാൻജിയായി ആലത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ജയന്തിയേയും തിരഞ്ഞെടുത്തു.