മംഗലംഡാം: മംഗലംഡാം-പയ്യാങ്കോട് റോഡിലെ യാത്ര ജനങ്ങൾക്കു ദുരിതമാകുന്നു. പയ്യാങ്കോട് മുതൽ വീഴ്ലി പാലം വരെയുള്ള ഭാഗം പൂർണമായി തകർന്നു കിടക്കുകയാണ്. ബസ് സർവീസ് കുറവുള്ള ഈ റൂട്ടിൽ നൂറുകണക്കിനു വിദ്യാർഥികൾ സൈക്കിളിലാണു സ്കൂളിലെത്തുന്നത്. റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണം ഇരുചക്ര വാഹന യാത്രകാർക്കും, സൈക്കിളിൽ വരുന്ന വിദ്യാർഥികൾക്കും വലിയ ബുദ്ധി മുട്ടായിരിക്കുകയാണ്. പാലം വരെയുള്ള ഭാഗത്തു റോഡ് പണി കഴിഞശേഷം അരികിൽ മണ്ണിട്ടത് മഴ പെയ്തതോടെ ചെളിക്കുളമായി.
മംഗലംഡാമിലെ മൂന്നു സ്ക്കൂളുകളിലേക്കുള്ള സ്കൂൾ ബസുകളും, വിദ്യാർഥികളുമായി വരുന്ന മറ്റു വാഹനങ്ങളും രാവിലെയും, വൈകിട്ടും ഈ ഭാഗത്തു നല്ല തിരക്കാണ്. എതിരെ വരുന്ന വാഹനത്തിന് കടന്നുപോകാൻ ഏതെങ്കിലും ഒരു വാഹനം റോഡിൽ നിന്നിറക്കിയാൽ ചെളിയിൽ താഴ്ന്ന് പോകുന്നതും പിന്നീട് ഗതാഗതക്കുരുക്കാകുന്നതും പതിവായിരിക്കുകയാണ്. റോഡിലെ കുഴികളിലും അരികിൽ മണ്ണിട്ട് ചെളിയായി കിടക്കുന്ന ഭാഗത്തും തൽക്കാലം ക്വാറി വേസ്റ്റെങ്കിലും ഇട്ടു റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.