മംഗലം പാലത്തിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു.

വടക്കഞ്ചേരി: വടക്കഞ്ചേരി-വാളയാർ ദേശീയ പാതയിൽ മംഗലം പാലത്തിന് മുകളിലെ രണ്ട് കുഴിയിൽ വീണാണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റത്. ഇന്ന് സമാന രീതിയിൽ രണ്ട് അപകടങ്ങൾ ഉണ്ടായി. ഒരു സ്ത്രീയും, കുട്ടിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറും, ഒരു യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. സ്ത്രീയേയും, കുട്ടിയെയും വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ അപകട മേഖലയിൽ ഉടനെ ടാറിംഗ് ചെയ്തില്ലെങ്കിൽ ഇനിയും ഒരുപാട് അപകടങ്ങൾ ഉണ്ടാവും. തൃശ്ശൂർ പോകുന്ന റോഡിലാണ് ടാർ ഇളകി കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി പോകുന്ന ഇരുചക്രവാഹന യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക.