വടക്കഞ്ചേരി: ചെറിയ ഇടവേളക്ക് ശേഷം വടക്കഞ്ചേരിയിൽ വീണ്ടും മോഷണം. കാരയ്ങ്കാട് ഗാന്ധി നഗർ നാലുക്കെട്ട് വീട്ടിൽ അൽത്താഫിന്റെ KL49 J 8976 എന്ന ഇരുചക്ര വാഹനമാണ് മോഷ്ട്ടാക്കൾ കവർന്നത്. വടക്കഞ്ചേരി ടൗണിന്റെ തൊട്ടടുത്ത് കാർഷിക വികസന ബാങ്കിന് സമീപത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത് കരുതുന്നു. ചെറിയ ഇടവേളക്ക് ശേഷമുള്ള മോഷണം വീണ്ടും വടക്കഞ്ചേരിയെ ആശങ്കയിലാഴ്ത്തി. ഉടമ വടക്കഞ്ചേരി സ്റ്റേഷനിൽ പരാതി നൽകി. വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.