വടക്കഞ്ചേരി: ശക്തിയായി പെയ്ത ഒരൊറ്റ മഴയിൽ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുഴികളായി. ഉയർന്ന നിലവാരത്തിൽ നിർമാണം നടത്തുന്ന എക്സ്പ്രസ് വിഭാഗത്തിലുൾപ്പെടുന്ന പാതയിൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്കൂർ നീണ്ട മഴയിലാണ് കുഴികളായത്. മുമ്പ് അടച്ച കുഴികളാണ് മഴയിൽ വീണ്ടും തകർന്നത്. പന്നിയങ്കര, ചുവട്ടുപാടം, ശങ്കരംകണ്ണംതോട് എന്നിവിടങ്ങളിലാണ് കൂടുതൽ തകർച്ച.
ദൂരെനിന്ന് നോക്കുമ്പോൾ കുഴികളുണ്ടെന്ന് മനസ്സിലാകാത്തതിനാൽ മിക്ക വാഹനങ്ങളും ഇതിൽച്ചാടും. അടുത്തെത്തുമ്പോൾ കുഴി ഒഴിവാക്കി പെട്ടെന്ന് വെട്ടിച്ചുമാറ്റിയാൽ അടുത്ത ട്രാക്കിലൂടെ പോകുന്ന വാഹനവുമായി ഇടിക്കും. റോഡ് നിർമാണത്തിലെ അപാകം പരിഹരിക്കാൻ ദേശീയപാതാ അതോറിറ്റിയിൽ നിന്ന് നടപടികളുണ്ടായിട്ടില്ല.
വടക്കഞ്ചേരി മേൽപ്പാലത്തിലെ ജോയിന്റുകളും തകരാറിനെത്തുടർന്ന് കുത്തിപ്പൊളിച്ചുകൊണ്ടിരിക്കുകയാണ്. കുതിരാനിൽ റോഡിന്റെ സംരക്ഷണഭിത്തി നിർമാണം നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണവുമുണ്ട്. ഇത്തരത്തിൽ പല ഗതാഗതപ്രശ്നങ്ങളും നിലനിൽക്കുമ്പോഴും ആറുവരിപ്പാതയാത്രയ്ക്ക് യാത്രക്കാർ ടോളും നൽകണം.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.